മിനിറ്റ്സിൽ തിരിമറി ആരോപിച്ച് പ്രതിപക്ഷം എരുമേലി പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചു
മിനിറ്റ്സിൽ തിരിമറി ആരോപിച്ച് പ്രതിപക്ഷം എരുമേലി പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചു
എരുമേലി : പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി ആനുകൂല്യങ്ങൾ അനുവദിച്ചത് മിനിറ്റ്സ് കൃത്രിമമാമായി എഴുതിയാണെന്ന് ആരോപിച്ച് പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ച് പ്രതിപക്ഷത്തെ യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ശനിയാഴ്ച എരുമേലി പഞ്ചായത്ത് കമ്മറ്റിയിലാണ് സംഭവം.
അതേസമയം പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഭരണപക്ഷ അംഗങ്ങൾ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയെങ്കിലും കമ്മറ്റി മുടങ്ങിയില്ല. എട്ട് വിദ്യാർത്ഥികൾക്ക് പഠന മുറി അനുവദിച്ചതിൽ ശ്രീനിപുരം വാർഡിൽ ആറ് വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കിയത് കമ്മറ്റി അറിയാതെ മിനിട്സിൽ എഴുതി ചേർത്താണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറയുന്നു.