എരുമേലി ധർമശാസ്താവിന്റെ ഉത്സവം ഇന്ന്ആ റാട്ടോടെ സമാപിക്കും.
എരുമേലി: എരുമേലി ധർമശാസ്താവിന്റെ ഉത്സവം ഇന്ന്ആ റാട്ടോടെ സമാപിക്കും. വെള്ളിയാഴ്ച പള്ളിവേട്ട കഴിഞ്ഞു. ശനിയാഴ്ച രാവിലെ 6.30-മുതലാണ് പള്ളിക്കുറുപ്പ് ദർശനം. പള്ളിക്കുറുപ്പ് ശയ്യയിലെ നിർമാല്യ ദർശനത്തിന് ശേഷം വിശേഷാൽ പൂജകളോടെ ശാസ്താവിനെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് പ്രഭാതപൂജ നടത്തി ശ്രീകോവിൽ നട അടയ്ക്കും. വൈകീട്ട് 4.30-നാണ് ആറാട്ട് പുറപ്പാടിനായി നട തുറക്കുന്നത്. ക്ഷേത്രത്തിൽനിന്നും അഞ്ചിന് ആറാട്ട് പുറപ്പാട്. കൊരട്ടി ആറാട്ടുകടവിൽ ആറിന് ആറാട്ടും 6.15-ന് ദീപാരാധനയും നടക്കും. ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിന് രാത്രി 8.30-ന് ക്ഷേത്ര നടപ്പന്തലിൽ എതിരേൽപ്. 11-ന് കൊടിയിറക്കി വലിയകാണിക്ക. ചടങ്ങുകൾക്ക് തന്ത്രിയുടെ പ്രതിനിധി ശംഭു നമ്പൂതിരി, ക്ഷേത്രം ശാന്തിമാരായ ദേവർമഠം രാജേഷ് നമ്പൂതിരി, ദേവരാജൻ നമ്പൂതിരി തുടങ്ങിയവർ കാർമികത്വം വഹിക്കും.