അംഗ പരിമിതര്‍ക്ക് ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
അംഗപരിമിതര്‍ക്ക് മികച്ച സൗകര്യങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ അംഗ പരിമിതര്‍ക്ക് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ആധുനിക വീല്‍ ചെയറുകള്‍, ഈയര്‍ഫോണുകള്‍, കണ്ണടകള്‍ അടക്കം 16 തരം ഉപകരണ വിതരണങ്ങളാണ് വിതരണം നടത്തിയത്. ഓരോ അംഗപരിമിതര്‍ക്കും അവര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. 23 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘സാന്ത്വനം 2022’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയത്. വൈസ് പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, വിമല ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളിമടുക്കക്കുഴി,ഷക്കീല നസീര്‍, ജോഷി മംഗലം, രത്നമ്മ രവീന്ദ്രന്‍, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഫൈസല്‍ എസ്., സി.ഡി.പി.ഒ. അജിത വിജയകുമര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.