പാതയിരട്ടിപ്പിക്കൽ:ഫെബ്രുവരി 23 വരെ കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിൻ്റെ നിയന്ത്രണം
പാതയിരട്ടിപ്പിക്കൽ:ഫെബ്രുവരി 23 വരെ കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിൻ്റെ നിയന്ത്രണം
കോട്ടയം :ഏറ്റുമാനൂർ – ചിങ്ങവനം ഇരട്ട പാത ജോലികൾ പുരോഗമിക്കുന്നതിനാലാണ് ഇന്ന് മുതൽ ഫെബ്രുവരി 23 വരെ കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എറണാകുളം ടൗണിൽ നിന്നും രാവിലെ 10.50 നു ള്ള 22647 കോർബ – കൊച്ചുവേളി
എറണാകുളം ടൗണിൽ നിന്ന് ഉച്ചയ്ക്ക് 01.45 ന് പുറപ്പെടുന്ന 16649 മംഗലാപുരം – നഗർകോവിൽ പരശുറാം എക്സ്പ്രസ്സ്
എന്നിവ ഇന്ന് മുതൽ 23.02.2022 വരെ ആലപ്പുഴ വഴി സർവ്വീസ് നടത്തും.
എറണാകുളം ടൗണിൽ നിന്നും ഉച്ചയ്ക്ക് 01.00 യ്ക്ക് പുറപ്പെടുന്ന 17230 ശബരി എക്സ്പ്രസ്സ് ഇന്ന് മുതൽ മാർച്ച് 5 വരെ ആലപ്പുഴ വഴിയാണ് സർവ്വീസ് നടത്തുക.
കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 03.05 ന് പുറപ്പെടുന്ന 12625 തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ്സ് ഇന്ന് മുതൽ 23.02.2022 വരെ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്.
രാവിലെ 09.20 ന് കോട്ടയം വഴി പോകുന്ന പരശുറാം, രാവിലെ 10 മണിക്ക് ഉള്ള ശബരി എക്സ്പ്രസ്സ്, വൈകുന്നേരം 05.00 ന് എറണാകുളം ടൗണിൽ നിന്ന്പു റപ്പെടുന്ന കേരള എക്സ്പ്രസ്സ് മാറ്റമില്ലാതെ കോട്ടയം വഴി തന്നെ സർവീസ് നടത്തും മറ്റു സർവീസുകൾ സാധാരണ ഗതിയിലായിരിക്കും എന്നും റെയിൽവേ അറിയിച്ചു.