ടി. നസറുദ്ദീന്റെ വേർപാടിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കോരുത്തോട് യൂണിറ്റ് അനുശോചിച്ചു
കോരുത്തോട്: സംഘടനയുടെ നെടുംതൂണായിരുന്ന ടി. നസറുദ്ദീന്റെ വേർപാടിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കോരുത്തോട് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് ജോജോ പാമ്പടത്തിന്റെ അധ്യക്ഷതയിൽ വ്യാപാരഭവനിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സിബി ചെത്തിമറ്റത്തിൽ സെക്രട്ടറിമാരായ ഈസ പള്ളിത്തടത്തിൽ, വിനോദ് തട്ടുപുരയ്ക്കൽ ട്രഷറർ ഹാരിഷ് കടുവമാക്കൽ, പ്രസന്നൻ പാറയിൽ എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ ജോസ് മാക്കൽ, ജോസഫ് ചേറ്റുകുഴി, ജേക്കബ് കളത്തിൽ, ബബിൻ ജേക്കബ്, ബിജു കുഴിപാലപ്പറമ്പിൽ, ഷാജഹാൻ കെ. എം, സന്തോഷ് കുമാർ എം പി, ജോസ് ജോസഫ് അറയ്ക്കപ്പറമ്പിൽ, റെഷി പാറയിൽ, ടൈറ്റസ് വലിയപറമ്പിൽ, റോബിൻ മുല്ലമംഗലം എന്നിവർ പങ്കെടുത്തു വ്യാപാര മേഖലയ്ക്ക് അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി