മന്ത്രി വി എൻ വാസവൻ കൂട്ടിക്കലിലെ പ്രളയപുനരധിവാസ സ്ഥലം സന്ദർശിച്ചു
മന്ത്രി വി എൻ വാസവൻ പ്രളയപുനരധിവാസ സ്ഥലം സന്ദർശിച്ചു
മുണ്ടക്കയം :കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ , സി പി എം കോട്ടയം ജില്ലാ കമ്മറ്റി തേൻ പുഴയിൽ രണ്ടേകാൽ ഏക്കർ സ്ഥലത്തു മുപ്പതു വീടുകൾ നിർമ്മിച്ചു നൽകുന്ന പുനരധിവാസ പദ്ധതിയുടെ സ്ഥലം പരിശോധനയും, നിർമ്മാണ നിർദ്ദേശങ്ങളും നൽകാൻ സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ തേൻ പുഴയിലെത്തി. സി പി എം ജില്ലാ സെക്രട്ടറി എ.വി. റസ്സൽ, സി.പി.എം സെക്രട്ടറിയേറ്റു അംഗങ്ങൾ ആയ ടി.ആർ രഘുനാഥ്, അഡ്വറെജിസക്കറിയ,രാജേഷ് കെ , ജില്ലാ കമ്മറ്റിയംഗങ്ങൾ ആയ ഷെമീം അഹമ്മദ്,തങ്കമ്മ ജോർജുകുട്ടി, സി.വി. അനിൽകുമാർ , സജിൻ വട്ടപ്പള്ളി, എം. ജി.രാജു , കുടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് സജിമോൻ , പി.കെ. സണ്ണി എന്നിവരുടെ നേതൃത്വതിൽ കെട്ടിടം നിർമ്മാതാക്കളായ വെള്ളാപ്പള്ളി കൺസ്ട്രക്ഷൻ കമ്പനിയുമായി ചർച്ചകൾ നടത്തി