കാഞ്ഞിരപ്പള്ളി സ്വദേശിനിയുടെ ബന്ധു ചമഞ്ഞ് പണം തട്ടിയ കേസ് യുവാവിനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു
കബളിപ്പിച്ച് പണം തട്ടിയ ആൾ പിടിയിൽ
കാഞ്ഞിരപ്പള്ളി:
കാഞ്ഞിരപ്പള്ളി സ്വദേശിനിയുടെ ബന്ധു ചമഞ്ഞ് പണം തട്ടിയ കേസ് യുവാവിനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായകണ്ണൂർ തളിപ്പറമ്പ്ക രിംബം സ്വദേശി മിഥുനെയാണ് അറസ്റ്റ് ചെയ്തത്
കാഞ്ഞിരപ്പള്ളി സ്വദേശിനിയുടെ ബന്ധുവാണെന്ന വ്യാജേന വിളിച്ച് ഭാര്യയ്ക്ക് അസുഖം കൂടുതലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ മകന്റെ സുഹൃത്തിന്റെയും പരാതിക്കാരിയുടെ സഹപ്രവര്‍ത്തകന്റെയും, അക്കൌണ്ടില്‍ നിന്നും 127000/-രൂപ തട്ടിയെടുത്ത് കര്‍ണ്ണാടകയില്‍ ഒളിവില്‍ താമസിച്ച് വരുകയായിരുന്നു ഇയാൾ .ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ പി എസ്സിന് ഒളിവില്‍ കഴിഞ്ഞ് വരുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്നും സബ്ബ് ഇന്‍സ്പെക്ടര്‍ നജീബ് കെ എ, അസി സബ്ബ് ഇന്‍സ്പെക്ടര്‍ അനില്‍തോമസ്, സി.പി.ഓ ബിനോ കെ. രമേശ് എന്നിവര്‍ ബാംഗ്ലൂര്‍ യശ്വന്ത്നഗറിലെത്തി പ്രതിയായ മിഥുനെ അറസ്റ്റ് ചെയ്ത് ബഹു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു