കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് വാഹനം അപകടത്തിൽ പെട്ടു .
കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് വാഹനം അപകടത്തിൽ പെട്ടു .
മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു മദ്യലഹരിയിലായിരുന്ന ഡ്രൈവറെ പോലീസ്അ റസ്റ്റ് ചെയ്തു . വാഹനത്തിൽ ഉണ്ടായിരുന്ന ജോയിന്റ് ബി.ഡി.ഒ.ക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ എരുമേലി -മുണ്ടക്കയം റോഡിൽ കരിനിലത്താണ് അപകടം ഉണ്ടായത് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന വാഹനം കവലയിലെ റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ജോയിന്റ് ബി.ഡി.ഒ ഏന്തയാർ സ്വദേശി നാസറിന് പരുക്കേറ്റു. ഡ്രൈവർ വിജയകുമാർ മദ്യലഹരിയിൽ വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണ് അറിയുന്നത്