തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തിൽ അഷ്ട്രബന്ധകലശവും ദ്രവ്യ കലശവും ഫെബ്രുവരി 10 മുതൽ 17 വരെ
തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തിൽ അഷ്ട്രബന്ധകലശവും ദ്രവ്യ കലശവും ഫെബ്രുവരി 10 മുതൽ 17 വരെ
പാറത്തോട് – തൃപ്പാലപ്ര ദേവീക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 10 മുതൽ 17 വരെ (മകരം 27 മുതൽ കുംഭം 5 വരെ) അഷ്ടബന്ധ കലശവും ദ്രവ്യ കലശവും നടത്തപ്പെടും. ക്ഷേത്രത്തിലെ പൂജാധി കർമ്മങ്ങൾക്ക് തന്ത്രി മുഖ്യൻ ചീരക്കാട്ട് ഇല്ലത്ത് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും , ക്ഷേത്രം മേൽശാന്തി കടമ്പനാട്ട് ഇല്ലത്ത് ബ്രഹ്മശ്രീ കെ.എസ്.ബാലചന്ദ്രൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും നടക്കും.
ഒന്നാം ദിവസമായ 10 ന് രാവിലെ പള്ളിയുണർത്തൽ , അഭിക്ഷേകം, ഉഷ:പൂജ, ഗണപതി ഹോമം എന്നിവയും വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം മണ്ഡപത്തിൽ ആചാര്യവരണം, ഗണപതി പൂജ , മുളയറയിൽ ശുദ്ധി പുണ്യാഹം, അങ്കുരാരോഹണം, പ്രസാദശുദ്ധി, രക്ഷോഘ്ന ഹോമം , വാസ്തു ഹോമം, വാസ്തുബലി, രക്ഷാകലശം, പ്രസാദപൂജ, കലശാഭിഷേകം, വാസ്തു പൂണ്യാഹം, അത്താഴ പൂജ എന്നിവയും രണ്ടാം ദിവസം പതിവുപോലെ പൂജകളും , മണ്ഡപത്തിൽ ചതുശുദ്ധി ധാര, കലശാഭിഷേകം, ഉച്ചപൂജ, മൂന്നാം ദിവസം മണ്ഡപത്തിൽ പഞ്ചകം, പഞ്ചഗവ്യം, കലശപൂജ, കലശം ആടിച്ച പൂജ, നാലാം ദിവസം മണ്ഡപത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം, സുകൃതഹോമം, കലശം പൂജ, കലശാഭിക്ഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, അഞ്ചാം ദിവസം രാവിലെ 8.15 മുതൽ 10 വരെ അഷ്ടബന്ധകലശം, മണ്ഡപത്തിൽ നവശക്തി ഹോമം, അഷ്ടബന്ധത്തിന് നാന്ദീ മുഖ പുണ്യാഹം, അഷ്ടബന്ധം ചാർത്തൽ , ആറാം ദിവസം മുളപൂജ, നാലമ്പലത്തിൽ പ്രായശ്ചിത്ത ഹോമങ്ങൾ , ഭഗവതിക്ക് ദൗർഗ്ഗ ഹോമം,
ഭഗവാന് പ്രോക്ത ഹോമം, ശാന്തി ഹോമം, യാഗമന്ത്ര ഹോമം, ഏഴാം ദിവസം മണ്ഡപത്തിൽ തത്വ ഹോമം, തത്വകലശപൂജ, രൂപങ്ങളുടെ ബ്രഹ്മകലശം പൂജ, ജലദ്രോണി പൂജ, കുംഭേശ-കലശം പൂജ, എട്ടാം ദിവസം രാവിലെ ചതുർ സ്ഥാനം, ദ്രവ്യ കലശാഭിക്ഷേകം, ഉഷ:പൂജ, തുടർന്ന് ദ്രവ്യ കലശാഭിഷേകം, കുoദേഷ കലശാദിക്ഷേകം, തത്യകലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവയും ഉണ്ടായിരിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്ന് ആഘോഷ കമ്മറ്റിയ്ക്കു വേണ്ടി എം, ജി.അജേഷ് കുമാർ – വി.എസ്.ജയകുമാർ – കെ.റ്റി വിനോദ് – കെ.പി.സുജീലൻ – കെ.കെ.ശശികുമാർ – പി.എസ്.മോഹനദാസ് എന്നിവർ അറിയിച്ചു.