കൂട്ടിക്കല്‍ പ്രളയദുരന്തം.പോപ്പുലര്‍ ഫ്രണ്ട് പതിനൊന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി.
കൂട്ടിക്കല്‍ പ്രളയ ദുരന്തം. പോപുലര്‍ ഫ്രണ്ട് ഭവന നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
മുണ്ടക്കയം : പൊപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
കോട്ടയം ജില്ല കമ്മറ്റിയുടെ നേത്യത്തത്തില്‍ കുട്ടിക്കല്‍ മുണ്ടക്കയം പ്രദേശത്ത് പ്രളയം ബാധിച്ച് വീടുകള്‍ നഷ്ട്ടപ്പെട്ട 11 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഉദ്ഘാടനം കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുനിര്‍ മൗലവി അല്‍ ഖാസിമിയും വെസ്റ്റ് ജില്ല പ്രസിഡന്റ് അബ്ദുല്‍ വഹാബും ചേര്‍ന്ന് നിര്‍വഹിച്ചു. കഴിഞ്ഞ നവംബര്‍ പതിനാറിന് കൂട്ടിക്കല്‍ പ്രേദേശത്ത് നടന്ന ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ പതിനാലോളം ആളുകള്‍ മരണപ്പെടുകയും നിരവധി വീടുകളും സ്ഥാപനങ്ങളും നശിക്കുകയും ചെയ്തിരുന്നു. വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപെട്ടവരില്‍ പതിനൊന്ന് പേര്‍ക്ക് തല്‍സ്ഥാനത്ത് വീട് നിര്‍മിച്ചു നല്‍കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനമാണ്ഇന്ന് നടന്നത്. ഈസ്റ്റ് ജില്ല സെക്രട്ടറി സൈനുദ്ധീന്‍ റ്റി.എസ്, കൂട്ടിക്കല്‍ ജമാഅത്ത് പ്രസിഡന്റ് ഡോ.ഹനീഫ ,വാര്‍ഡ് മെമ്പര്‍ സൗമ്യ ഷെമീര്‍ , എസ് ഡി പി ഐ പൂഞ്ഞാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അയൂബ് ഖാന്‍ മുണ്ടക്കയം ഡിവിഷന്‍ ഭാരവാഹികളായ ഷാനവാസ് ഖാന്‍ ,നിസാര്‍ പി.കെ, ഹബിസ്, ഹാരിസ് ,റഷീദ് എന്നിവര്‍ പങ്കെടുത്തു