പാറക്കെട്ടിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ ബാബുവിനെ 46 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി.
പാറക്കെട്ടിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ ബാബുവിനെ 46 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി.
ബാബുവിന്റെ അടുത്ത് റോപ്പിലൂടെ (rappelling defence) വഴി എത്തിയ സൈനികൻ, ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നല്കിയ ശേഷം, ബാബുവിനെ പുറത്തേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾആരംഭിച്ചിരിക്കുകയായിരുന്നു . ബാബുവുമൊത്ത് ബെൽറ്റ് ഘടിപ്പിച്ച ശേഷം തന്നോട് ചേർത്തു പിടിച്ചപ്പോൾ സൈനികനെ മലയുടെ മുകളിലുള്ള രക്ഷാ പ്രവർത്തകർ വലിച്ചുയർത്തുകയായിരുന്നു.ബാബു ആരോഗ്യവാനാണ് എന്നത് രക്ഷാപ്രവർത്തനത്തനത്തിനു സഹായമായി
സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചിരുന്നില്ല