കാഞ്ഞിരപ്പള്ളി ബസ്റ്റാൻ്റിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. എസ് ഡി പി ഐ പരാതി നൽകി
കാഞ്ഞിരപ്പള്ളി ബസ്റ്റാൻ്റിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം;അധികൃതർക്ക്
എസ്ഡിപിഐയുടെ നേതൃത്വത്തിൽ പരാതി നൽകും.
കാഞ്ഞിരപ്പള്ളി: രണ്ട് വർഷം മുൻപ് നിർമിച്ച പ്രൈവറ്റ് ബസ്റ്റാൻ്റിലെ പുതുതായി നിർമിച്ച ബസ് കാത്തിരുപ്പ് കേന്ദ്രത്തിൻ്റെ ഇരിപ്പിടത്തിൻ്റെ സ്റ്റീൽ പൈപ്പുകളും തറയിൽ പതിച്ച റൈറലുകളും സാമൂഹ്യ വിരുദ്ധർ ഇരുളിൻ്റെ മറവിൽ നശിപ്പിച്ചു.
ആയിരക്കണക്കിന് യാത്രക്കാർ കൊടുംവെയിലത്തും മഴയത്തും ദിനംപ്രതി ഉപയോഗിച്ചുകൊണ്ടിരുന്ന ബസ് കാത്തിരുപ്പ് കേന്ദ്രമാണ് സാമൂഹു വിരുദ്ധർ നശിപ്പിച്ച നിലയിൽ കിടക്കുന്നത്.
ബസ് കാത്തിരിപ്പ് കോന്ദ്ര നിർമാണം പൂർത്തികരിച്ചതിന് ശേഷം ഇതിന് പിറക് വശത്തായി നിലകൊള്ളുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പഞ്ചായത്തധി കാരികളുമായി തർക്കമുള്ളതായി നാട്ടുകാർ പായുന്നുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രം തകർക്കുന്നതിനായി ചില കടക്കാർ കുൽശ്രി തശ്രമം നടത്തിയിരുന്നതായും ആക്ഷേപമുണ്ട്.
ബസ്റ്റാൻ്റിലെ കാത്തിരിപ്പ് കേന്ദ്രത്തിനെതിരെ നടത്തിയ സാമൂഹ്യ ദ്രോഹികകളുടെ അതിക്രമത്തിനെതിരെഅധികാരികളും പോലീസും കേസെടുത്ത് നടപടികൾ സ്വീകരിക്കണമെന്നും തകർന്നു പോയ ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻതന്നെ തൽ സ്ഥാനത്ത്പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട്
എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.