കോട്ടയം ജില്ല ബി വിഭാഗത്തിൽ : പ്രതിരോധ പ്രവർത്തന മാർഗ്ഗരേഖ പരിഷ്ക്കരിച്ചു.
കോട്ടയം ജില്ല ബി വിഭാഗത്തിൽ : പ്രതിരോധ പ്രവർത്തന മാർഗ്ഗരേഖ പരിഷ്ക്കരിച്ചു.
കോട്ടയം :ജില്ലയെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ
ജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർ
ഡോ.പികെ ജയശ്രീ ഉത്തരവായി.
രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -മതപര – സാമുദായിക പൊതു പരിപാടികൾ
ഉൾപ്പടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല.വിവാഹം , മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേഅനുവദിക്കുകയുള്ളു.
ജനുവരി 23,30 തിയതികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ ഫെബ്രുവരി ആറിനും ( ഞായർ) തുടരുന്നതാണ്.അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും.
ഫെബ്രുവരി 7 മുതൽ ജില്ലയിലെ 10 ,11,12 ക്ലാസുകൾ ബിരുദ,ബിരുദാനന്തര ക്ലാസുകൾ ,
ട്യൂഷൻ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്ക് മാത്രമേ അനുമതി.ഉണ്ടായിരിക്കുകയുള്ളു.ഫെബ്രുവരി ആറിനും 20 പേരെ ഉൾപ്പെടുത്തിയുള്ള ആരാധന നടത്താം.