പാലായിൽ 16 കാരിയെ വശീകരിച്ച് നഗ്നചിത്രങ്ങൾ കൈവശമാക്കിയ ആന പാപ്പാൻ അറസ്റ്റിൽ.
പാലാ :പാലായിൽ 16 കാരിയെ വശീകരിച്ച് നഗ്നചിത്രങ്ങൾ കൈവശമാക്കിയ ആന പാപ്പാൻ അറസ്റ്റിൽ.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ
എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് സംഭവുമായി ബന്ധപ്പെട്ട് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടു വർഷമായി 16 വയസുള്ള പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു ഇയാൾ. ഇതിനിടെ വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ വശീകരിച്ചു.
പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും വനിതാ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഇയാളെ അറസ്റ്റു ചെയ്തത്.
പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി രണ്ടുവർഷം മുമ്പ് എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെവച്ച് പെൺകുട്ടിയുമായി പരിചയപ്പെട്ട് പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ്, പിന്നീട് സജിയെ ഭരണങ്ങാനത്തു നിന്നും പാപ്പൻ ജോലിക്കിടെ പിടികൂടുകയായിരുന്നു.
എസ് എച്ച് ഒ കെ.പി ടോംസൺ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.