പിഎസ്‌സി മാറ്റിവെച്ച് പരീക്ഷകൾ. പുതിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ മാറ്റിവെച്ച പരീക്ഷകൾ മാർച്ച് മാസത്തിൽ നട ത്തുമെന്ന് പി എസ് സി അറിയിച്ചു ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ 2022 മാര്‍ച്ച് മാസത്തെ പുതുക്കിയ പരീക്ഷാ കലണ്ടര്‍ പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫെബ്രുവരിയിൽ നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിയത്.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 18 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും 19 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനാണ് പിഎസ് സി തീരുമാനിച്ചത്. ഫെബ്രുവരി 14 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രമാണ പരിശോധനയും സര്‍വീസ് വെരിഫിക്കേഷനും മാറ്റി വച്ചിട്ടുണ്ട്. ഇവ മാര്‍ച്ചിലേക്ക് മാറ്റി കൊണ്ടുള്ള പുതുക്കിയ പരീക്ഷാ കലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായും പിഎസ് സി അറിയിച്ചു.
മാര്‍ച്ച് 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 27 ഞായറാഴ്ചയും 30ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷ 31ന് ഉച്ചയ്ക്ക് ശേഷവും നടത്തുന്നതാണ് എന്ന് പിഎസ് സിയുടെ അറിയിപ്പില്‍ പറഞ്ഞു