കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഈരാറ്റുപേട്ട/മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, കാര്യക്ഷമമാക്കുന്നതിനും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഓൺലൈനായി അവലോകനയോഗം ചേർന്നു.
വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ഒഴിവുകൾ നികത്തുന്നതിനും, മരുന്നുകൾ കുറവുള്ളടത്ത് ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനും എം.എൽ.എ.യുടെ നിർദ്ദേശാനുസരണം യോഗത്തിൽ തീരുമാനമെടുത്തു. കോവിഡ് വ്യാപിക്കുന്ന പക്ഷം മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും, എരുമേലിയിലും സിഎഫ് എൽറ്റിസികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനമെടുത്തു. വാക്സിനേഷൻ, ആർ.റ്റി പി.സി.ആർ. ടെസ്റ്റ് മുതലായവ കൂടുതലായി ക്രമീകരിക്കുന്നതിനും കോവിഡ് പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ ഡി എം ഒ ഡോ. എൻ. പ്രിയ, നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരായ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്ജുകുട്ടി, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണിക്കുട്ടി മഠത്തിനകം, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ് സജി മോൻ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി.ജെയിംസ്, എൻ എച്ച് എം ജില്ലാ നോഡൽ ഓഫീസർ ഡോ. അജയ് മോഹൻ
നിയോജകമണ്ഡലത്തിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. രശ്മി ആർ നായർ, (പൂഞ്ഞാർ തെക്കേക്കര എഫ് എച്ച് സി), ഡോ. മാത്യു പി. തോമസ് ( മുണ്ടക്കയം എഫ് എച്ച് സി), ഡോ. സീന എം. ഇസ്മായിൽ (എരുമേലി സി എച്ച് സി), ഡോ. ശബരിനാഥ് (ജിവി ആർ പൂഞ്ഞാർ എഫ് എച്ച് സി), ഡോ. മഞ്ജി മാത്യു (ഈരാറ്റുപേട്ട എഫ് എച്ച് സി), ഡോ. പ്രശാന്ത് എ.എം. (പറത്താനം എഫ് എച്ച് സി), ഡോ. സോനു ചന്ദ്രൻ (കോരുത്തോട് എഫ് എച്ച് സി), ഡോ. ജിസ് ഫ്രാൻസീസ് (തിടനാട് എഫ് എച്ച് സി), ഡോ. ബിബി രാജ് (തീക്കോയി എഫ് എച്ച് സി), ഡോ. രഞ്ജിനി ജോൺസൺ (കൂട്ടിക്കൽ എഫ് എച്ച് സി), ഡോ. ശ്വേത ഉണ്ണികൃഷ്ണൻ (പാറത്തോട് എഫ് എച്ച് സി)
തുടങ്ങിയവർ പങ്കെടുത്തു.