കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഗവൺമെന്റ് ഹോസ്പിറ്റലുകളിലേക്ക് വിവിധ തസ്തികളിൽ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ നാളെ
കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഗവൺമെന്റ് ഹോസ്പിറ്റലുകളിലേക്ക് വിവിധ തസ്തികളിൽ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ നാളെ
കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഡോക്ടർ, നഴ്സ് തുടങ്ങി ആറു തസ്തികകളിലെ 17 ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് ഫെബ്രുവരി രണ്ടിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡ് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കാണ് നിയമനം നൽകുക. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ കോവിഡ് ബ്രിഗേഡെന്ന് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി രണ്ടിന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തണം. തസ്തികകളുടെ പേരും ഒഴിവും അഭിമുഖ സമയവും ക്രമത്തിൽ. ഡോക്ടർ (3)- ഉച്ചകഴിഞ്ഞ് രണ്ടിന്, സ്റ്റാഫ് നഴ്സ്(5) -രാവിലെ 11 ന്, ഡേറ്റ എൻട്രി ഓപ്പറേറ്റർ(2), ക്ലീനിംങ് സ്റ്റാഫ് (3) -പകൽ 12ന്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (2), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (2) -ഉച്ചകഴിഞ്ഞ് മൂന്നിന്. വിശദവിവരത്തിന് ഫോൺ: 04828 203492, 202292.
താൽക്കാലിക നിയമനം;
അപേക്ഷിക്കാം
കോട്ടയം: ജനറൽ ആശു