മുക്കൂട്ടുതറ ചാത്തൻതറ കുറുമ്പൻമൂഴി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
മുക്കൂട്ടുതറ : ചാത്തൻതറ കുറുമ്പൻമൂഴി
വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ
കണ്ടെത്തി. ജനവാസ പ്രദേശത്താട്
ചേർന്നാണ് കൊമ്പനാനയുടെ ജഡം
കണ്ടെത്തിയത്.ഒരാഴ്ച ആയി ആന ഈ പ്രദേശത്തു നിലയുറപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി
മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം
നടത്തി റിപ്പോർട്ട് ലഭിക്കുന്നതോടെ ആന
ചരിഞ്ഞതിന്റെ കാരണം വ്യക്തമാകുമെന്ന്
റേഞ്ച് ഓഫിസർ അറിയിച്ചു.