മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം: സജി മഞ്ഞക്കടമ്പിൽ
മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
കാരണങ്ങൾ വ്യക്തമാക്കാതെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവൺ ചാനലിന്റെ മാത്രം സംപ്രേക്ഷണം തടഞ്ഞത് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ഭരണം ജനങ്ങളിൽ എത്തിക്കുന്നതിന്റെ വൈരാഗ്യത്താലാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോദ്ധ്യാമാണെന്നും സജി പറഞ്ഞു.
എന്ത് കാരണത്താൽ സംപ്രേക്ഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിനെതിരെ ജനമനസാക്ഷി ഉണരണമെന്നും സജി അഭിപ്രായപ്പെട്ടു.