NDPS സ്പെഷ്യല്‍ ഡ്രൈവ്:- നിരോധിത മയക്കുമരുന്നുമായ് നിരവധിപേര്‍ പിടിയില്‍

NDPS സ്പെഷ്യല്‍ ഡ്രൈവ്:- നിരോധിത മയക്കുമരുന്നുമായ് നിരവധിപേര്‍ പിടിയില്‍
=======================================കോട്ടയം :ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലിസ്, എറണാകുളം റേഞ്ച് നിർദേശ പ്രകാരം ജില്ലയില്‍ നടത്തിവരുന്ന NDPS സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ നടത്തിവരുന്ന NDPS സ്പെഷ്യല്‍ ഡ്രൈവില്‍ നിരോധിത മയക്കുമരുന്നുമായ് നിരവധിപേര്‍ പിടിയിലായി. സബ് ഡിവിഷന്‍, സ്റ്റേഷന്‍ തിരിച്ചുള്ള കണക്കുകള്‍ താഴെ നല്‍കുന്നു.
കോട്ടയം സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ NDPS കേസുകള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തി വരുന്നതും കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരുന്നതുമാണ്. കോട്ടയം ടൗൺ, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, അയര്‍ക്കുന്നം, കുമരകം മുതലായ സ്ഥലങ്ങളിലാണ് പരിശോധന നടത്തിവരുന്നത്. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 13 കേസുകളും, കുമരകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2 കേസുകളും, അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 5 കേസുകളും, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 7 കേസുകളും, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2 കേസുകളും ഇപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, ഗഞ്ചാവ്, ബീഡി, ഹാന്‍സ് മുതലായവ പിടിച്ചെടുത്തിട്ടുള്ളതുമാണ്.

അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍
——————————-
അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടുവളപ്പില്‍ ഗഞ്ചാവ് കൃഷി ചെയ്തു വന്ന അമയന്നൂര്‍, പര്യംപുറത്തുകാലായില്‍ ശ്രീധരന്‍ മകന്‍ മനോജ്‌ P. S. എന്നയാളെ 29.01.2022 തീയതി അറസ്റ്റ് ചെയ്തിട്ടുള്ളതും, പ്രതിയുടെ വീട്ടുവളപ്പിലെ തെങ്ങിന്‍ തടത്തിനുള്ളില്‍ മണ്ണില്‍ നട്ട് വെള്ളമൊഴിച്ച് വളര്‍ത്തി നിര്‍ത്തിയിരുന്ന നിലയില്‍ 27ഓളം ഗഞ്ചാവ് ചെടികള്‍ കാണപ്പെട്ടിട്ടുള്ളതും ഇയാളുടെ കിടപ്പുമുറിയില്‍ കട്ടിലിലെ മെത്തയുടെ അടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചു വന്നിരുന്ന 25 ഗ്രാം ഗഞ്ചാവും കണ്ടെത്തിയിട്ടുള്ളതുമാണ്.

ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍
——————————
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വില്‍പ്പനക്കായി 10 ഗ്രാം ഗഞ്ചാവ് കൈവശം സൂക്ഷിച്ചു വന്നിരുന്ന ജോസഫ് എബ്രഹാം(25) S/o എബ്രഹാം തോമസ്‌, പതിയില്‍ പറമ്പില്‍, ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം, മള്ളൂശ്ശേരി, ജോജിമോന്‍(23) S/o പ്രസാദ്, മുഞ്ഞനാട്ടുപറമ്പില്‍, വെള്ളാവൂര്‍, മണിമല എന്നിവരെ 24.01.22 തിയ്യതി ചുങ്കം ഭാഗത്തു വെച്ച് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ്ചെയ്തിട്ടുള്ളതാണ്

ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ
——————————-
ബഹു എറണാകുളം റേഞ്ച് ഡി.ഐ.ജി യുടെ നിർദ്ദേശപ്രകാരം ബഹു കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ 19.01.2022 തീയതി മുതൽ നടത്തി വരുന്ന NDPS റെയ്ഡിന്‍റെ ഭാഗമായി ചങ്ങനാശ്ശേരി സബ് ഡിവിഷൻ പരിധിയിൽ ചങ്ങനാശ്ശേരി പോലീസ് 22.01.2022 തീയതിയിൽ നടത്തിയ പരിശോധനയിൽ കെവിൻ ടോം സജി (19), S/o സജി എം. സി, മുളളൂർ (H),സചീവോത്തമാപുരം,കുറിച്ചി, ചിങ്ങവനം എന്ന വ്യക്തിയെ 20 ഗ്രാം കഞ്ചാവ് സഹിതം 22.01.2022 തീയതി എസ്. ഐ ജയ്ക്യഷ്ണന്‍റെ നേതൃത്വത്തിൽ സി. പി. ഓ തോമസ് സ്റ്റാൻലി , സി. പി. ഓ സന്തോഷ്, സി. പി. ഓ കലേഷ്, സി. പി. ഓ. ജിബിൻ ലോബോ എന്നിവർ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

പള്ളിയ്ക്കത്തോട് പോലീസ് സ്റ്റേഷൻ
——————————–
പള്ളിയ്ക്കത്തോട് കല്ലാടുംപൊയ്ക, നളനിയ്ക്കൽ വീട്ടിൽ തങ്കച്ചൻ മകൻ സുധീഷ് തങ്കച്ചന്‍(28), കാണക്കാരി കുറുമുള്ളൂർ, ചിറയിൽ വീട്ടിൽ സതീഷ് ബാബു മകൻ ഷിബിൻ കെ ബാബു(27), ആനിയ്ക്കാട് കോമ്പാറ കുറ്റിയ്ക്കാട്ട് വീട്ടിൽ മനോജ് മകൻ മനീഷ്(27) എന്നിവർ നിയമം മൂലം നിരോധിച്ചിട്ടുള്ള മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഗഞ്ചാവ് സിഗരറ്റിനകത്ത് വച്ച് വലിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പള്ളിയ്ക്കത്തോട് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്

പൊൻകുന്നം പോലീസ് സ്റ്റേഷൻ
——————————-
പൈക മേടയ്ക്കൽ വീട്ടിൽ പപ്പു മകൻ 51 വയസ്സുള്ള പയസ് നിരോധിത ലഹരി ഉല്‍പന്നമായ ഗഞ്ചാവ് അടങ്ങിയ ബീഡി കത്തിച്ചു വലിക്കുന്നതായി 29.01.22 തീയതി കൂരാലി ഭാഗത്തുവച്ച് കാണപ്പെട്ടിട്ടുള്ളതും ടിയാനെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.

പാമ്പാടി പോലീസ് സ്റ്റേഷൻ
—————————

1. പാമ്പാടി വില്ലേജില്‍ സൌത്ത് പാമ്പാടി ഭാഗത്ത്, ചെലംബടം വീട്ടിൽ ജോണ്‍സന്‍ മകന്‍ മകൻ 20 വയസ്സുള്ള അലന്‍ സി ജോണ്‍സന്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 380 gm ഗഞ്ചാവ് 27.01.2022 തീയ്യതി പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാമ്പാടി വില്ലേജു കാഞ്ഞിരക്കാട്ട് ഭാഗത്തു വില്‍പ്പനക്കായി നില്‍ക്കുന്നത് കാണപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.

2. മീനടം വില്ലേജില്‍ മാളിയേക്കല്‍പറമ്പ് വീട്ടില്‍ രാജപ്പന്‍ മകന്‍ 27 വയസ്സുള്ള രാജേഷ്‌ എം.ആര്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഗഞ്ചാവ് സിഗരറ്റിനകത്തു വെച്ച് വലിക്കുന്നതായി 29.01.2022 തീയ്യതി പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാമ്പാടി ബസ്‌സ്റ്റാന്റ് ഭാഗത്ത് കാണപ്പെട്ട് പ്രതിയെ അറസ്റ്റു ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ
———————————
1. അബ്ദുല്‍ സമദ്, ചങ്ങാലിക്കുഴിയി, മാന്തറ, കാഞ്ഞിരപ്പള്ളി എന്നയാള്‍ നിരോധിച്ചിട്ടുള്ള മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് ഉപയോഗിച്ചുള്ള ബീഡി കത്തിച്ചു വലിക്കുന്നതായി 22/01/22 തീയതി 19:30 മണിക്ക് കാഞ്ഞിരപ്പള്ളി വില്ലേജ് തമ്പലക്കാട് കരയിൽ തമ്പലക്കാട് ഷാപ്പുപടി ഭാഗത്ത് റോഡ് സൈഡിൽ വച്ച് കാണപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.

2.സുനില്‍ അപ്പച്ചന്‍, ആലംപുരക്കല്‍, പാലമ്പ്ര എന്നയാള്‍ നിരോധിച്ചിട്ടുള്ള മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഗഞ്ചാവ് ഉപയോഗിച്ചുള്ള ബീഡി 28.01.2022 തീയതി 16.15 മണിക്ക് കാഞ്ഞിരപ്പള്ളി വില്ലേജ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തു വെച്ച് കത്തിച്ചു വലിയ്ക്കുന്നതായി കാണപ്പെട്ടു അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്

എരുമേലി പോലീസ് സ്റ്റേഷൻ
—————————-
മുട്ടപ്പള്ളി മണ്ണിൽ വിട്ടിൽ ബാബൂ മകൻ ശരത്ത്(26), മുട്ടപ്പള്ളി ചീരംകുളം വീട്ടിൽ, ഗോപി മകൻ ആഷിക്(24) എന്നിവർ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഗഞ്ചാവ് ബീഡി വലിക്കുന്നതായി 27.01.2022 തീയതി മുട്ടപ്പള്ളി ഭാഗത്ത് വച്ച് കാണപ്പെട്ടതിനെ തുടര്‍ന്ന് എരുമേലി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അനീഷ്‌ എം. എസ്. പ്രതികളെ അറസ്റ്റ്ചെയ്തിട്ടുള്ളതാണ്..

മണർകാട് പോലീസ് സ്റ്റേഷൻ
—————————-
മണർകാട് വില്ലേജ് അരീപ്പറമ്പ് കരയിൽ പൊടിമറ്റം കവലക്ക് സമീപം നിരോധിത വസ്തുവായ ഗഞ്ചാവ് (5.05 ഗ്രാം) വിൽപ്പനക്കായി കൈവശം സൂക്ഷിച്ചതിന് മണർകാട് തലപ്പാടി ഭാഗത്ത് പുളിന്തറകുന്നേൽ വീട്ടിൽ ജെബി ജേക്കബ്ബ് (27), ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഭാഗത്ത് കളത്തിപ്പറമ്പിൽ വീട്ടിൽ രാജൻ അഗസ്റ്റ്യൻ മകൻ അനുരാജ്(19) എന്നിവരെ മണർകാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

മണിമല പോലീസ് സ്റ്റേഷൻ
—————————
1. മണിമല വില്ലേജിൽ ടി കരിയിൽ തെക്കനാല്‍ വീട്ടില്‍ ബെന്നി ജോസഫ്‌ മകന്‍ അരുണ്‍ തോമസ്‌(25)എന്നയാള്‍ 30 ഗ്രാം ഗഞ്ചാവ്‌ ടിയാൻ സഞ്ചരിച്ചു വന്ന KL34F5187 നമ്പർ കാറിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചു വച്ചിരിക്കുന്നതായി 20-01-2022 തിയതി പകൽ 14.00 മണിക്ക് കാണപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചു.

മുണ്ടക്കയം പോലീസ് സ്റ്റേഷൻ
—————————-
1.) മുണ്ടക്കയം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലേപ്പാലം ഭാഗത്ത് സർക്കാർ നിയമം മൂലം നിരോധിച്ച നിരോധിത മയക്കു മരുന്ന് ഇനത്തിൽ പെട്ട ലഹരി വസ്തുവായ ഗഞ്ചാവ് കൈവശം വയ്ക്കാനും വില്പന നടത്തുവാനും പാടില്ല എന്ന നിയമം നിലവിലിരിക്കെ ആയതിനു വിപരിതമായി 480 ഗ്രാം ഗഞ്ചാവ് രണ്ടു പൊതികളിലായി 21/01/2022 തിയതി രാത്രി 09:00 മണിയോടെ മുണ്ടക്കയം വില്ലേജിൽ ടി കരയിൽ കല്ലേപ്പാലം ഭാഗത്തു വച്ച് കാണപ്പെട്ടതിനെ തുടര്‍ന്ന് സജോ പങ്കജാക്ഷൻ(32), S/o പങ്കജാക്ഷൻ, ചാവടിയിൽ വീട്, പട്ടിമറ്റം, പാലമ്പ്ര പി ഓ എന്നയാളെ നിയമനുസൃതം അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചു. മുണ്ടക്കയം SHO ഷൈന്‍കുമാര്‍ എ, സബ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍ റ്റി ഡി, SI അനൂബ്കുമാര്‍, CPO മാരായ റോബിന്‍, ഷാദുല്‍ നിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2). മുണ്ടക്കയം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ജിജിമോൻ(43), S/o തങ്കപ്പൻ, പോളക്കൽ വീട്, വണ്ടൻപതാൽ, ഷെഫിൻ, വയസ്സ്(25), S/o സലാം, ഈട്ടിക്കാലായിൽ വീട്, 34-)ഠ മൈൽ മുളംപാലം ഭാഗം എന്നിവർ നിയമം മൂലം നിരോധിച്ചിട്ടുള്ള മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഗഞ്ചാവ് സിഗരറ്റിനകത്ത് വച്ച് വലിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പ്രദീപ് ലാല്‍ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.

പാലാ പോലീസ് സ്റ്റേഷന്‍
————————-
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന NDPS സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പാലാ പോലീസ് സ്റ്റേഷനിൽ പാലക്കാട് ജില്ലയിൽ, ചിറക്കോട് പി ഒ യിൽ പല്ലശ്ശന ഭാഗത്ത് തോട്ടിങ്കൽ വീട്ടിൽ ചന്ദൻ മകൻ അഖിൽ, ളാലം വില്ലേജ് പയപ്പാർ കരയിൽ വയലിൽ വീട്ടിൽ നിക്സൺ, പൂവരണി വില്ലേജ് പാറപ്പള്ളി കരയിൽ എഴുത്തുപുരയിൽ വീട്ടിൽ എയ്ഞ്ചൽ ജോസഫ്‌ എന്നിവര്‍ക്കെതിരെ ഗഞ്ചാവ് ബീഡി വലിച്ചതിന് കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

രാമപുരം പോലീസ് സ്റ്റേഷന്‍
—————————
രാമപുരം പോലീസ് സ്റ്റേഷനിൽ 21.01.22 തീയ്യതി കോട്ടയം ജില്ലയിൽ, കൊണ്ടാട് കരയില്‍ കട്ടക്കയം വീട്ടില്‍ സന്തോഷ് മകന്‍ അതുല്‍ സന്തോഷ് (19), കോട്ടയം ജില്ലയിൽ, കൊണ്ടാട് കരയില്‍ കണിയറക്കാട്ട് വീട്ടില്‍ വീട്ടിൽ ജോബിന്‍ ജോസഫ് മകന്‍ റോണ്‍സ് (19) എന്നിവര്‍ക്കെതിരെ ഗഞ്ചാവ് ബീഡി വലിച്ചതിന് കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

കിടങ്ങൂർ പോലീസ് സ്റ്റേഷന്‍
—————————-
കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ 20.01.22 തീയ്യതി കോട്ടയം ജില്ലയിൽ, മാറിടം കരയിൽ പെട്ടക്കുഴ ഭാഗത്ത് ഇല്ലത്ത് വീട്ടിൽ ഷാജി മകൻ സ്റ്റെഫിൻ, കോട്ടയം ജില്ലയിൽ കട്ടച്ചിറ കരയിൽ മൂന്നുതൊട്ടിയിൽ വീട്ടിൽ ഗോപി മകൻ ശ്രീജിത്ത് എന്നിവര്‍ക്കെതിരെ ഗഞ്ചാവ് ബീഡി വലിച്ചതിന് കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page