മടുക്ക സഹൃദയ ലൈബ്രറിയിൽ കോവിഡ് ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.
കോരുത്തോട്:ഗാന്ധി സ്മൃതിയോടനുബന്ധിച്ചു മടുക്ക സഹൃദയ ലൈബ്രറിയിൽ കോവിഡ് ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സഹൃദയ അക്ഷര സേനാംഗംകൾ വോളന്റീയർ മാരായി പ്രവർത്തിക്കും. ഗ്രന്ഥശാല പ്രസിഡന്റ് കെ എം . രാജേഷ് അധ്യക്ഷത വഹിച്ച യോഗം സെക്രട്ടറി എൻ റ്റി . യെശോദരൻ ഉത്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം ചെയർമാൻ കൃഷ്ണൻ കുട്ടി പ്ലാമൂട്ടിൽ, ലൈബ്രേറിയൻ എൽസി സണ്ണി, സഹൃദയ അക്ഷര സേനാ കൺവീനർ കുമാരി ഗംഗാ വിജയൻ തുടംഗിയവർ പങ്കെടുത്തു.