പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള രണ്ടേക്കർ റബ്ബർ തോട്ടം കത്തി നശിച്ചു
കാഞ്ഞിരപ്പള്ളി : പൊടിമറ്റം സെന്റ് മേരീസ്
പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള രണ്ടേക്കർ
റബ്ബർ തോട്ടം കത്തി നശിച്ചു. വെള്ളിയാഴ്ച
ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു
തീപിടുത്തം ഉണ്ടായത്.
തോട്ടത്തിലൂടെ പോകുന്ന വൈദ്യുതി
കമ്പികൾ തമ്മിൽ ഉരഞ്ഞപ്പോൾ ഉണ്ടായ
സ്പാർക്കിൽ നിന്നുമാണ് തീപിടുത്തം
ഉണ്ടായതെന്ന് കരുതുന്നത്
ഇരുനൂറോളം റബ്ബർ തൈകൾ കത്തി നശിച്ചു.
വിവരം അറിഞ്ഞു കാഞ്ഞിരപ്പള്ളിയിൽ
നിന്നും എത്തിയ ഫയർഫോഴ്സ് തീയണച്ചു . അസിസ്റ്റന്റ്
സെക്ഷൻ ഓഫിസർ ബിനു സെബാസ്റ്റ്യന്റെ
നേതൃത്വത്തിൽ നടത്തിയ
പരിശ്രമത്തിനൊടുവിലാണ് തീ
അണയ്ക്കുവാൻ സാധിച്ചത്.