വിശ്വാസ സമൂഹത്തിന്റെ ആരാധനാവ കാശങ്ങളെ മാനിച്ചുകൊണ്ട്ആരാധനാലയങ്ങൾക്ക് മാത്രമായുള്ള നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് കെ സി ബി സി.

 

വിശ്വാസ സമൂഹത്തിന്റെ ആരാധനാവ കാശങ്ങളെ മാനിച്ചുകൊണ്ട്ആരാധനാലയങ്ങൾക്ക് മാത്രമായുള്ള നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് കെ സി ബി സി.

തിരുവനന്തപുരം :
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ, വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ല എന്ന് കെസിബിസി പ്രസ്താവിച്ചു.

മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങ  ളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത്പുന:പരിശോധിക്കേണ്ടതാണ്.

ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താ ത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാ വകാശങ്ങളെ ഹനിക്കുന്നതാണ്.

ആയതിനാൽ, സർക്കാർ വിശ്വാസ സമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page