ഈരാറ്റുപേട്ട മേലമ്പാറയിൽ നിന്നും പെൺകുട്ടിയെ കാണാതായതിന്റെ ചുവട്പി ടിച്ച്സോഷ്യൽമീഡിയയിൽ വർഗീയ പ്രചരണം
കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് സമീപത്തുനിന്നും പെണ്‍കുട്ടിയെ കാണാതായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച രണ്ടു വിഭാഗമാണ് തീവ്രവാദ സംഘടനയായ കാസയും കാസയുടെ വാര്‍ത്താകുറിപ്പുകള്‍ വാര്‍ത്തയാക്കി ജീവിക്കുന്ന മറുനാടന്‍ ഷാജന്‍ സ്‌കറിയായും.ഈരാറ്റുപേട്ടയെന്നു കേട്ടപ്പോഴേ ലൗ ജിഹാദ് ആരോപണമുയര്‍ത്തി സമൂഹത്തില്‍ കുത്തിതിരുപ്പിന് രംഗത്തുവന്ന രണ്ടുകൂട്ടര്‍ക്കും പ്രതിയെ പിടിച്ചപ്പോള്‍ പിന്തിരിഞ്ഞോടേണ്ടിവന്നു.കാസ തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും യൂ ടൂബിലെ ചില്ലറ പ്രതീക്ഷിച്ച് മറുനാടന്‍ ഇതുവരെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല.കാസയുടെ പോസ്റ്റിന് താഴെയും മറുനാടനില്‍ വന്ന വാര്‍ത്തയ്ക്ക് താഴെയും ആയിരക്കണക്കിന് ആളുകളാണ് ഒരു സമുദായത്തെ തെറിപറഞ്ഞുകൊണ്ട് രംഗത്തുവന്നത്.ഈരാറ്റുപേട്ടയെന്ന് കേട്ടപ്പോഴെ വര്‍ഗ്ഗീയ ഹാലിളക്കം നടത്തിയതാണ് മറുനാടനും കാസയ്ക്കും വിനയായത്.
ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാര്‍ഥിനിയെ പോലീസ് തിരുവനന്തപുരത്ത് നിന്നുമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയി (19) യോടൊപ്പമാണ് വിദ്യാര്‍ഥിനി വീടുവിട്ടത്.
പെണ്‍കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മൊബൈല്‍ ഫോണ്‍ ഇല്ലാതെ വിദ്യാര്‍ഥിനി വീടുവിട്ടത്തോടെ അന്വേഷണത്തിനും പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരും കാട്ടാക്കടയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടാകട പോലീസില്‍ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥിനിയുടെ വീടിന് സമീപമെത്തിയ ജെഫിന്‍ രാവിലെ വിദ്യാര്‍ഥിനിയുമായി കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ പിന്നിട് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പോലീസ് കണ്ടെത്തുകയുമായിരുന്നു്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.