ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും ഒട്ടുപാൽ മോഷ്ടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
മുണ്ടക്കയം: ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും ഒട്ടുപാൽ മോഷ്ടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഇഞ്ചിയാനി അടയ്ക്കാ തോട്ടത്തിൽ മാണി എന്ന് വിളിക്കുന്ന രാജനെ (63)യാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. രാജനും കൂട്ടാളികളും ചേർന്നു ഇഞ്ചിയാനി തോക്കനാട്ട് ആൽവിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് ഒട്ടുപാൽ മോഷ്ടിക്കുകയായിരുന്നു. മുണ്ടക്കയം പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിറ്റടിയിലെ ഓട്ടോ ഡ്രൈവറാണ് പ്രതി