കാഞ്ഞിരപ്പള്ളി സ്വദേശിയായ നാട്ടകം കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: നാട്ടകം ഗവ.കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നാട്ടകം കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി നാട്ടകം ഗവ.കോളേജിലെ മൂന്നാം വർഷ ബി.എ വിദ്യാർത്ഥിയുമായ ആകാശ് വിനോദിനെ(20)യാണ് കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഭക്ഷണം കഴിച്ച ശേഷം കിടക്കാനെത്തിയ വിദ്യാർത്ഥികളാണ് ആകാശിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ആകാശ് തൂങ്ങിയത്. വിദ്യാർത്ഥികൾ ബഹളം വച്ചതോടെ സ്വകാര്യ ഹോസ്റ്റലിന്റെ കെയർ ടേക്കറിന്റെ വാഹനത്തിൽ ആകാശിനെയുമായി സഹപാഠികൾ ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മരണ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല