പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഫ്യൂച്ചർ സ്റ്റാർ പദ്ധതിയുടെ ഉദ്ഘാടനം നാളെ
മുണ്ടക്കയം :പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. ൽ. എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നിയോജക മണ്ഡലത്തിലെ ഗവ /എയ്ഡഡ് സ്കൂളുകളിലെ 8,9,11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ മികവ് പുലർത്തുന്നവരും എന്നാൽ അനുകൂലമല്ലാത്ത ജീവിത സാഹചര്യങ്ങൾ മൂലവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും വിദ്യാഭാസ രംഗത്ത് മികച്ച നേട്ടം കൈവരിക്കാൻ കഴിയാതെ പോകുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരിലെ സർവതോനമുഖമായ പ്രതിഭയെ പരിപോഷിപ്പിക്കുവാൻ ഉദ്ദേശിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഫുചർ സ്റ്റാർസ്പൂ ഞ്ഞാർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനയോഗം .കേരള വിദ്യാഭാസ വകുപ്പ് മന്ത്രി .വി.ശിവൻകുട്ടി വെള്ളിയാഴ്ച രാവിലെ 11.ന് ഓൺലൈനിൽ നിർവഹിക്കും.
പ്രസ്തുത സമ്മേളനത്തിൽ .പൂഞ്ഞാർ എം.ൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ അധ്യക്ഷൻ ആകും..പത്തനംതിട്ട എം.പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും.കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി വിദ്യാഭാസ സന്ദേശം നൽകും.പി.സ്.പുഷ്പമണി(വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ )അജിതാ രതീഷ്(ബ്ലോക്ക്പ്രസിഡന്റ് )കുമാരി.രേഖാ ദാസ്(പഞ്ചായത്ത് പ്രസിഡന്റ് )ശുഭേഷ് സുധാകരൻ(ജില്ലാ പഞ്ചായത്ത് അംഗം ),അനുപമ.പി.ആർ (ജില്ലാ പഞ്ചായത്ത് അംഗം ),കെ.രാജേഷ്,പി.കെ.പ്രദീപ്ലീഷ് ദിവാകരൻ,സി.വി.അനിൽകുമാർ,പ്രസന്ന ഷിബു,ബിൻസി മാനുവൽ ചെന്നാട്ട്,സിനി മോൾ തടത്തിൽ,ബെന്നി ചെറ്റുകുഴി,രാജേഷ് വി.എ,ജാൻസി തൊട്ടിപ്പാട്ട്,സുലോചന സുരേഷ്,റയ്‌ചെൽ കെ.ടി,സി.സി.തോമസ്,ജാൻസി സാബു,എം.സുജയ,കെ.ജെ.പ്രസാദ്,വി.ജി.ഹരീഷ് കുമാർ,വി. കെ.പുഷ്പകുമാരി,രമണി എൻ.എസ്,സിജു കൈതമറ്റം,രാജേഷ് എം.പി.എന്നിവർ ആശംസ അർപ്പിക്കും.