കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന
നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും
വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ
ചടങ്ങുകൾ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി
നിജപ്പെടുത്തി.
ടി.പി.ആർ. നിരക്ക് 30ന് മുകളിൽ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ
അനുവദിക്കില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ ഓഫീസുകളും സംഘടനകളും യോഗം
സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ
ഓൺലൈൻ സംവിധാനത്തിൽ ചേരണം. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ
അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ പകർച്ചവ്യാധി
നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം,
ഇന്ത്യൻ ശിക്ഷാനിയമം എന്നിവയനുസരിച്ച്
നിയമനടപടി സ്വീകരിക്കും. പൊലീസുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഇൻസിഡന്റ്
കമാൻഡർമാരെ ചുമതലപ്പെടുത്തി.