എം എല്‍ എ പ്രതിഭാ പുരസ്‌ക്കാരം കൂട്ടിക്കലിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും വിതരണം ചെയ്തു
എം എല്‍ എ പ്രതിഭാ പുരസ്‌ക്കാരം കൂട്ടിക്കലിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും വിതരണം ചെയ്തു
മുണ്ടക്കയം : പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നല്‍കുന്ന എംഎല്‍എ പ്രതിഭാ പുരസ്‌ക്കാരത്തിന്റെ കൂട്ടിക്കൽ പഞ്ചായത്തിലെ വിതരണം നടത്തി. നിയോജകമണ്ഡലത്തിലെ എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവൻ കുട്ടികള്‍ക്കും ഒപ്പം നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്നവരും എന്നാൽ നിയോജക മണ്ഡലത്തിൽ താമസക്കാരായ കുട്ടികൾക്കും, നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുമാണ് എംഎല്‍എയുടെ പുരസ്‌കാരം.
കൂട്ടിക്കൽ പഞ്ചായത്തിലെ രണ്ട് സ്‌കൂളുകളിലായി നടന്ന പുരസ്‌കാര വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഏന്തയാർ ജെ. ജെ. മർഫി ഹയർ സെക്കണ്ടറി സ്‌കൂളില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. സജിമോൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി പി. ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് ജോസ്, രജനി സുധീർ, പ്രിൻസിപ്പാൾ മേരിയമ്മ തോമസ്, ഹെഡ്മിസ്ട്രസ്സ് ജയ്സലിൻ ജോർജ്ജ്, പിടിഎ പ്രസിഡണ്ട് സജിമോൻ കെ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലും പ്രതിഭാ പുരസ്കാര വിതരണം നടത്തി. രണ്ട് സ്കൂളുകളിലുമായി പഞ്ചായത്തിലെ നൂറ്റി അമ്പതോളം കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.