എസ്.എൻ.ഡി.പി യോഗം ചെന്നാക്കുന്ന് ശാഖാ യോഗം ഉദ്ഘാടനം വെള്ളിയാഴ്ച
എസ്.എൻ.ഡി.പി യോഗം ചെന്നാക്കുന്ന് ശാഖാ യോഗം ഉദ്ഘാടനം വെള്ളിയാഴ്ച
മുണ്ടക്കയം.എസ്.എൻ.ഡി.പി യോഗത്തിൻ്റെ 6458-മത് ശാഖ ഹൈറേഞ്ച് യൂണിയനു കീഴിലെ ചെന്നാക്കുന്ന് കേന്ദ്രമാക്കി ഇന്നു പ്രവർത്തനമാരംഭിക്കും.ചെന്നാക്കുന്ന് ശാഖാ യോഗം വൈകുന്നേരം 4.30 ന് ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീ രാജ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിനു് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് ലാലിറ്റ്.എസ്.തക ടിയേൽ അധ്യക്ഷത വഹിക്കും. സമ്മേളനം പ്രസിഡൻറ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്യും.
യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ,ഷാജി ഷാസ്
യൂണിയൻ കൗൺസിലർമാരായ സി എൻ മോഹനൻ ,എം.കെ.രാജപ്പൻ ,എം.എ.ഷിനു
രാജേഷ് ചിറക്കടവ് ,പി.എ.വിശ്വംഭരൻ ,
വിപിൻ കെ.മോഹൻ കുപ്പക്കയം ,വനിതാ സംഘം യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ, യൂണിയൻ യൂത്ത് മൂവ്മെൻറ്
ചെയർമാൻ എം വി ശ്രീകാന്ത് , കൺവീനർ കെ.റ്റി.വിനോദ്, പൊൻകുന്നം ശാഖാ പ്രസിഡൻ്റ് റ്റി.എസ്.പ്രദീപ് എന്നിവർ പ്രസംഗിക്കും.
ശാഖാ യോഗം , യൂത്ത് മൂവ്മെൻ്റ്, വനിതാ സംഘം ഭാരവാഹികൾ, യോഗം, യൂണിയൻ വാർഷിക പ്രതിനിധികൾ എന്നിവരുടെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും നടത്തും.
പൊൻകുന്നം ശാഖാ യോഗം വിഭജിച്ചാണ് ഹൈറേഞ്ച് യൂണിയനു കീഴിലെ 38 -മത് ശാഖയായി 6458-> o നമ്പർ ചെന്നാക്കുന്നു എസ്.എൻ.ഡി.പി ശാഖാ യോഗം യാഥാർഥ്വമാക്കുന്നത്.