കാഞ്ഞിരപ്പള്ളി കെ എം എ ഹാൾ – ശാന്തിനഗർ റോഡ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: എട്ടാം വാർഡിലെ പാറക്കടവ് – പേട്ട വാർഡ് റോഡിനെ ശാന്തി നഗറുമായും , കൊടുവന്താനം റോഡുമായും ബന്ധിപ്പിക്കുന്ന കെ.എം.എ ഹാൾ – ശാന്തി നഗർ റോഡിന്റെ ഉദ്ഘാടനം വാർഡംഗം സുമി ഇസ്മായിൽ നിർവ്വഹിച്ചു.പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപാ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.മുൻ വാർഡംഗം എം.എ.റിബിൻഷാ, അഷറഫ് കട്ടൂപ്പാറ,നസീർ ഹസൻ, ബഷീർ പാറടിയിൽ, സക്കീർ മേലാട്ടുതകിടിയിൽ, സിറാജ് പി.കെ., അൻസാരി ആയപുരക്കൽ, ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page