സെർവർ തകരാറിനെത്തുടർന്ന്സം സ്ഥാനത്ത് റേഷൻ വിതരണം ഇന്നും മുടങ്ങി.
സെർവർ തകരാറിനെത്തുടർന്ന്സം സ്ഥാനത്ത് റേഷൻ വിതരണം ഇന്നും മുടങ്ങി.
തിരുവനന്തപുരം :സെർവർ തകരാറിനെത്തുടർന്നു റേഷൻകടകളിലെ ഇ-പോസ് മെഷീനുകൾ നിശ്ചലമായതോടെ തുടർച്ചയായ അഞ്ചാം ദിവസമാണ് റേഷൻ വിതരണം മുടങ്ങുന്നത്.
ബിപിഎൽ, എഎവൈ വിഭാഗങ്ങൾക്കായി കേന്ദ്രം നൽകുന്ന സ്പെഷൽ അരി വിതരണം സംസ്ഥാനമൊട്ടുക്കു പൂർണമായി മുടങ്ങി. പകരം വിതരണ സംവിധാനവും ഒരുക്കിയിട്ടില്ല. ഇ-പോസ് മെഷീൻ തകരാർ ഇനിയും പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ അതിദരിദ്ര വിഭാഗങ്ങൾ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യമുണ്ടാകും.
കഴിഞ്ഞ വ്യാഴം വൈകുന്നേരം മുതൽ തകരാറിലായ ഇ-പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി റേഷൻ വ്യാപാരികളുടെ സംഘടനാ നേതാക്കൾ ആരോപിച്ചു.