രണ്ടാമത് വിവാഹം കഴിക്കാൻ ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി
ബംഗളൂരു: രണ്ടാമത് വിവാഹം കഴിക്കാൻ ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ കൊനനേരു സ്വദേശി സുമയാണ് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നാൽപ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
രണ്ട് ദിവസം മുമ്പാണ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് കരിയപ്പ പൊലീസിൽ പരാതി നൽകിയത്. വഴക്കിട്ട് വീട്ടിൽ നിന്ന് ഭാര്യ ഇറങ്ങിപോയെന്നും പിന്നിട് കണ്ടിട്ടില്ലെന്നുമായിരുന്നു പരാതി. കരിയപ്പയുടെ മൊഴിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ പൊലീസ് വീടിനുള്ളിൽ പരിശോധന നടത്തി.സ്വീകരണ മുറിയിൽ ആഴത്തിൽ കുഴിയെടുത്ത് മറവ് ചെയ്ത മൃതദേഹം പരിശോധനയിൽ കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നതോടെ ഒളിവിൽപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊടകര സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ആയിരുന്നു കരിയപ്പ യുടെ ഉദ്ദേശം. കുഴിച്ചുമൂടി ഭാഗത്തെ ടൈലുകൾ ഇട്ട് വൃത്തിയാക്കിയശേഷം മുകൾഭാഗത്ത് ഫർണ്ണിച്ചറുകൾ വെച്ച്അ ലങ്കരിച്ചിരുന്നു. വൃക്ക അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്