ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികവേഴ്ച നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികവേഴ്ച നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
കറുകച്ചാൽ :
ജീവിത പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് ജില്ലകളിൽ നിന്നായി ഏഴ് പേരാണ് നിലവിൽ പിടിയിലായിരുന്നത്. എറണകുളം സ്വദേശികളായ
ദമ്പതികളും കോട്ടയം കറുകച്ചാൽ സ്വദേശികളായ ദമ്പതികളും
പോലീസ് പിടിയിലുണ്ട്. പങ്കാളികളെ കൈമാറുന്ന വലിയ സംഘം. സംസ്ഥാനത്തുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക
പരിശോധനയിൽ വ്യക്തമായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പ്
വഴിയാണ് ഇവരുടെ പ്രവർത്തനം. കസ്റ്റഡിയിലുള്ളവരെ
പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചങ്ങനാശേരി സ്വദേശിനിയായ പെണ്‍കുട്ടിയുടെ
പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ചില ഭർത്താക്കർ പണം വാങ്ങി ഭാര്യയെ ലൈംഗിക
ബന്ധത്തിന് നിർബന്ധിക്കുകയാണെന്നും പോലീസിന്
വ്യക്തമായിട്ടുണ്ട്.