കാഞ്ഞിരപ്പള്ളി എട്ടാം വാർഡിൽ നടന്ന് വരുന്ന ജീവിത ശൈലീ രോഗ നിയന്ത്രണ ക്യാമ്പയിന്റെ ഭാഗമായി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെ നേതൃത്വത്തിൽ സ്വരുമ ചാരിറ്റബിൾ സോഷ്യൽ
കാഞ്ഞിരപ്പള്ളി : എട്ടാം വാർഡിൽ നടന്ന് വരുന്ന ജീവിത ശൈലീ രോഗ നിയന്ത്രണ ക്യാമ്പയിന്റെ ഭാഗമായി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെ നേതൃത്വത്തിൽ സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും വാർഡ് വികസന സമിതിയുടെയും സഹകരണത്തോടെ ജീവിത ശൈലിരോഗ നിർണയ ക്യാമ്പ് നടത്തി. സെൻട്രൽ ജമാഅത്ത് പ്രസിഡണ്ട് ഹാജി.പി.എം. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുമി ഇസ്മായിൽ അദ്ധ്യക്ഷയായി. മുൻ വാർഡ് മെംബർ എം.എ.റിബിൻഷാ, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ജോർജ് കോര, സെക്രട്ടറി ജോയി മുണ്ടാമ്പള്ളി, ട്രഷറർ റിയാസ് കാൾടെക്സ്, സെൻട്രൽ ജമാഅത്ത് സെക്രട്ടറി ഷഫീഖ് താഴത്തുവീട്ടിൽ, കുടുംബശ്രീ സിഡിഎസ് അംഗം ദീപ്തി ഷാജി, ആശാ വർക്കർ റഹ്മത്ത് നൗഷാദ്, എന്നിവർ നേതൃത്വം നൽകി.