മൊബൈൽ ടവറിൽ നിന്നും കേബിൾ മോഷ്ടിച്ചയാളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി: മൊബൈൽ ടവറിൽ നിന്നും കേബിൾ മോഷ്ടിച്ചയാളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ഉറുമ്പിൽ സാബുവിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൊബൈൽ ടവറിൽ നിന്നും കേബിൾ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അലാറം അടിക്കുകയായിരുന്നു. തുടർന്ന് മോഷ്ടിച്ച കേബിൾ സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച് ഈരാറ്റുപേട്ടയ്ക്കുള്ള ബസിൽ കടന്നു കളഞ്ഞയിയാളെ കാഞ്ഞിരപ്പള്ളി പോലീസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു