ചെങ്ങളത്ത് ജാതകം നോക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിയെ അറസ്റ്റ് ചെയ്തു
കോട്ടയം: ജാതകം നോക്കാനെത്തിയ
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിയെ പൊലീസ് പിടികൂടി. പരിപ്പ് ശ്രീപുരം
ക്ഷേത്രത്തിലെ പൂജാരി ചേർത്തല പട്ടണക്കാട്
മോനാശേരി ഷിനീഷിനെ(33)യാണ്
കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങളം ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ വച്ചായിരുന്നു . കഴിഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.ഷിനീഷ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ജ്യോതിഷാലയം നടത്തിയിരുന്നു.
ഇവിടെ കഴിഞ്ഞ ദിവസം മാതാപിതാക്കൾ ക്കൊപ്പം എത്തിയ പെൺകുട്ടിയെ ഉള്ളിലേയ്ക്കു തനിയെ വരാൻ ഇദ്ദേഹം
ആവശ്യപ്പെട്ടു. മുറിക്കുള്ളിൽ എത്തിയ പെൺകുട്ടിയെ ശരീരത്തിൽ ഭസ്മം
പുരട്ടാനെന്ന വ്യാജേനെ പിടിച്ചു നിർത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബഹളം വച്ച് പുറത്തേയ്ക്ക് ഓടിയെത്തിയ
പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു