നീതു കുട്ടിയെ തട്ടിയെടുത്തത് കാമുകനുമായുള്ള വിലപേശലിന് വേണ്ടി
കോട്ടയം: വീട്ടുകാർക്ക് മുന്നിൽ നല്ല കുടുമ്പിനിയായിരുന്ന നീതു എറണാകുളത്തേക്ക് പോയത് സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ. ഭർത്താവ് ഗൾഫിലായതിനാൽ ജോലിയുടെ പേര് പറഞ്ഞായിരുന്നു നീതു എറണാകുളത്തെ ഫ്ലറ്റിലേക്ക് താമസം മാറിയത്. കളമശ്ശേരി സ്വദേശി ഇബ്രാഹീം ബാദുഷയുമായി എറണാകുളത്ത് അടിപൊളി ജീവിതം നയിക്കുന്നത് ആരുമറിഞ്ഞില്ല കാമുകിയുടെ പണത്തിലായിരുന്നു ഇബ്രാഹീം ബാദുഷയുടെ കണ്ണ്. യുവതിയുടെ സ്വർണവും പണവും എല്ലാം കാമുകൻ കൈക്കലാക്കിയതോടെയാണ് പണം തിരികെ വാങ്ങാനായി താൻ ഗർഭിണിയാണെന്ന് കാമുകനെ പറഞ്ഞ് വിശ്വസിപ്പിച്ചത്.
ഇബ്രാഹിമും നീതുവും എറണാകുളത്ത് ഒരുമിച്ചായിരുന്നു താമസം. ഇബ്രാഹിമിന്റെ സ്ഥാപനത്തിലായിരുന്നു യുവതി ജോലി നോക്കിയിരുന്നത്. പിന്നീട് നീതുവിനെ കൂടി ബിസിനസിൽ പങ്കാളിയാക്കുകയായിരുന്നു. ഇതിനിടയിൽ നീതു ഗർഭിണിയായെങ്കിലും അത് അലസിപ്പോയി. ഇത് കാമുകനെ അറിയിച്ചിരുന്നില്ല. പിന്നീടാണ് ഇബ്രാഹിം വിവാഹത്തിന് ശ്രമിക്കുന്നതെന്ന് അറിഞ്ഞത്. തുടർന്നാണ് വിവാഹിതയായ നീതു ഗൂഢാലോചന നടത്തിയത്. ഇബ്രാഹിമും നീതുവും ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നീതുവിന്റെ ഭർത്താവ് വിദേശത്ത് ഓയിൽ റിങ്ങിലെ ജോലിക്കാരനാണ്.