ജീവനക്കാരില്ല :കൂട്ടിക്കൽ സി എച്ച് സി യിൽ വാക്സിൻ നിർത്തി വച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്
കൂട്ടിക്കൽ സി എച്ച് സി യിൽ വാക്സിൻ നിർത്തി വച്ചതിൽ പ്രതിഷേധം
കൂട്ടിക്കൽ :ദിവസങ്ങളായി കൂട്ടിക്കൽ സർക്കാർ ആശുപത്രിയിൽ കോവിഡ് വാക്സിൻ നൽകുന്നില്ല. പ്രളയ ദുരന്തത്തിൽപെട്ട് കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടികരുതെന്ന് കോണ്ഗ്രസ് ഏന്തയാർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങൾ സെക്കന്റ് ടോസ് വാക്സിനു വേണ്ടി നെട്ടോട്ടം ഓടുകയാണ്. ഹെൽത്ത് ജീവനക്കാർ പറയുന്നത് ആവശ്യത്തിന് സ്റ്റാഫ് ഇല്ല എന്നാണ്. അടിയന്തര നടപടികൾ സ്വീകരിച്ചു ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കെ എൻ .വിനോദ്, ബ്ലോക്ക് സെക്രട്ടറിമാരായ അബ്ദു ആലസം പാട്ടിൽ, ജീജോ കാരക്കാട്, കെ.ആർ രാജി,റെജി വാര്യമറ്റം, ശിവദാസ് ഇളംകാട്,ജോർജ്കുട്ടി മുണ്ടപള്ളി എന്നിവർ പ്രസംഗിച്ചു