കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ അറസ്റ്റിലായത് നീനുവിന്റെ പുരുഷ സുഹൃത്ത്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
പ്രതിയായ നീതുവിനെ സഹായിച്ചത് ബാദുഷയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവിച്ചതിന് പിന്നിൽ റാക്കറ്റ് അല്ലെന്ന് കോട്ടയം എസ്പി പറഞ്ഞു. നടന്നിരിക്കുന്നത് നീതുവിന്റെ ആദ്യത്തെ ശ്രമമാണെന്നും പോലീസ് പറഞ്ഞു.
ഇന്ന് (വ്യാഴാഴ്ച )ഉച്ചകഴിഞ്ഞാണ് വെള്ളക്കോട്ടിട്ട നീതു നഴ്സ് എന്ന വ്യാജേന അശ്വതിയുടെ അടുത്ത് വരുന്നത്. അതിന് ശേഷം കുഞ്ഞിന്റെ കേസ് ഷീറ്റ് പരിശോധിച്ചു. പിന്നീട് കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് മഞ്ഞനിറം കൂടുതലാണെന്നും കുഞ്ഞുകൾക്കുള്ള ഐസിയുവിലേക്ക് മാറ്റണമെന്നും അശ്വതിയോട് പറഞ്ഞു. കുഞ്ഞിന് ഇപ്പോൾ തന്നെ വയറുനിറച്ച് പാൽ കൊടുക്കാനും നീതു നിർദ്ദേശിച്ചു. ഒന്നോ രണ്ടോ മണിക്കൂർ ഐസിയുവിൽ വെച്ചിട്ട് തിരികെ കൊണ്ടുവരാം എന്ന് പറഞ്ഞാണ് നീതു കുഞ്ഞിനെ കൊണ്ടുപോയത്.