പ്രണയതർക്കം:കാമുകിക്ക് മുന്നിൽ പത്തൊൻപത് കാരൻ തൂങ്ങിമരിച്ചു.ഭയന്നോടി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവതിയെ ഇരുപതു മണിക്കൂറിന് ശേഷം കണ്ടെത്തി
കോട്ടയം :പ്രണയ തർക്കത്തെ തുടർന്ന് കുമരകത്ത് 19കാരൻ തൂങ്ങി മരിച്ച സംഭവത്തിൽ കാമുകിയെ കണ്ടെത്തി. വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ (അഞ്ചുതൈക്കൽ) പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയ് ഇന്നലെ ഉച്ചയോടെയാണ് ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ആത്മഹത്യ ചെയ്തത്. മൊബൈൽ ഫോൺ ടെക്‌നിഷ്യൻ ആണു ഗോപി. കാമുകിയായ പെൺകുട്ടിയുമായി സ്ഥിരമായി യുവാവ് ഇവിടെ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയേയും കാണാതായിരുന്നു. തുടർന്ന് ഇന്ന് രാവിലെ പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.ഭയന്ന് കുറ്റിക്കാട്ടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് നിഗമനം.കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കൂ.
ഇന്നലെ ഉച്ചയോടെയാണ് കാമുകിയുമായി യുവാവ് ചീപ്പുങ്കലിൽ കായലോരത്തെ ആളൊഴിഞ്ഞ പറമ്പിൽ എത്തിയത്. ഇരുവരും ഇവിടെ എത്തിയത് നാട്ടുകാർ കണ്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം നാട്ടുകാരിൽ ചിലർ ഇതുവഴി പോയപ്പോഴാണു തൂങ്ങിമരിച്ച നിലയിൽ ഗോപിയെ കാണുന്നത്. ഉടൻ പൊലീസിൽ അറിയിക്കുകയും ചെയ്തു. പെൺകുട്ടിക്കായി നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും എവിടെയെന്ന് കണ്ടെത്താനായില്ല. പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാർ കണ്ടിരുന്നു.
കാണാതായ യുവതിയുടെ ബാഗും മൊബൈല്‍ഫോണും മാസ്‌കും ടവ്വലും മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍തന്നെ അല്പംമാറി ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മൃതദേഹത്തില്‍നിന്ന് പോലീസിന് ലഭിച്ചു. യുവതിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
ഒപ്പമുണ്ടായിരുന്ന യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും സമീപത്തെങ്ങും കണ്ടെത്താനുമായില്ല. നാട്ടുകാര്‍ വെസ്റ്റ് പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോര്‍ട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
യുവാവ് തൂങ്ങുന്നതുകണ്ട് യുവതി ഭയന്നോടുന്നതിനിടെ വെള്ളത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്. രാത്രി വൈകിയും യുവതി ബന്ധുവീടുകളിലുള്‍പ്പെടെ എങ്ങുമെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. നേരത്തേയുള്ള വഴക്കിനെത്തുടര്‍ന്ന് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കാം കയറുമായി യുവാവ് ഇവിടെയെത്തിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്.