കുട്ടിക്കാനം പൈൻമരക്കാട്ടിൽ കൂട്ടിക്കൽ വെമ്പ്ലി സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുട്ടിക്കാനം :പൈൻ കാട്ടിൽ തൂങ്ങി മരിച്ച
നിലയിൽ യുവാവിന്റെ മൃതദേഹം. കൊക്കയാർവെമ്പ്ളി സ്വദേശി കൊച്ചു തൊണ്ടയിൽ അഭിജിത്
(20) ആണ് മരിച്ചത്. ഇന്ന് രാവിലെ പൈൻ കാട് സന്ദർശിക്കാനെത്തിയ സഞ്ചാരികളാണ് മmമൃതദേഹം കണ്ടത്. പീരുമേട് പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മരിച്ച അഭിജിത്ത് മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ്മാൻ ആയിരുന്നു