കണ്ണിമല കൊരട്ടിയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു
കണ്ണിമല കൊരട്ടിയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു
മുണ്ടക്കയം :കൊരട്ടി ഉറുമ്പിൽ പാലത്തിനു സമീപം പലചരക്കുകട തീപിടിച്ചു.ഉറുമ്പിൽ രാജുവിൻ്റെ പലചരക്കുകടയാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ആയിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ അഗ്നിശമന സേനയെത്തിയാണ്.
തീ അണച്ചത്.
തീപിടുത്തത്തിൽ കടയിലെ സാധനങ്ങൾ പൂർണ്ണമായി കത്തി നശിച്ചു.വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം .കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി കടയിലെ സാധനങ്ങൾ നശിച്ചിരുന്നു.തുടർന്ന് വീണ്ടും കട ആരംഭിച്ചതിന് പിന്നാലെയാണ് തീപിടുത്തം. മുണ്ടക്കയം, എരുമേലി, സ്റ്റേഷനിലെ പോലീസുകാരും സ്ഥലത്തെത്തിയിരുന്നു