പ്രവാസി വെൽഫെയർ അസോസിയേഷൻ കൂട്ടിക്കൽ (PWAK)ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രവാസി വെൽഫെയർ അസോസിയേഷൻ കൂട്ടിക്കൽ (PWAK)സംഘടനയുടെ 2022 കമ്മറ്റിയിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.
കൂട്ടിക്കൽ :
കൂട്ടിക്കലിൻ്റെ സാസ്കാരിക, സാമൂഹിക സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി പ്രവാസികളേയും മുൻ പ്രവാസികളെയും ഉൾപ്പെടുത്തി കൊണ്ട് പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ അസോസിയേഷൻ കൂട്ടിക്കൽ ( കൂട്ടിക്കൽ പ്രവാസി ജംഗ്ഷൻ) എന്ന സംഘടനയുടെ 2022 കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. വരണാധികാരികളായ ശ്രീ.സാബു ഹമീദ്, ഇ പി ഷഫീഖ്, റജി സെബാസ്റ്റ്യൻ എന്നിവർ സംഘടനയുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ശ്രീ വിപിൻ തോമസ് (പ്രസിഡൻ്റ്) അനീഷ് മുഹമ്മദ് ( വൈസ് പ്രസിഡൻ്റ്) പ്രശോഭ് കെ ജയൻ (ജനറൽ സെക്രട്ടറി) സുജിത്ത് മോഹനൻ ( ജോയിൻ്റ് സെക്രട്ടറി) ഹുനൈസ് മുഹമ്മദ് ( ട്രെഷറർ ) സജിത്ത് ഇസ്മായിൽ ( ജോയിൻ്റ് ട്രെഷറർ ) എന്നിവർ ഭാരവാഹികളായും എക്സിക്യൂട്ടിവ് അംഗങ്ങളായി ബിജു ബാലചന്ദ്രൻ ,നാദിർഷ സുലൈമാൻ , ഈപ്പച്ചൻ മാത്യൂ, അജി ഷംസ്, , മുഹമ്മദ് റസ്ബിൻ, നിഷാദ് ഈസ, നാട്ടിലെ കോഡിനേറ്റർ ആയി നിഷാദ് സി എ യും തിരഞ്ഞെടുക്കപ്പെട്ടു.ചാരിറ്റി പ്രവർത്തനങ്ങളും, മെമ്പർഷിപ്പ് കാര്യങ്ങൾക്കുമായി പ്രശോഭ് കെ ജയൻ, നിഷാദ് സി എ എന്നിവരെ സമീപിക്കാവുന്നതാണ്.Mob: +919895878511, +919447372725