കെ എസ് എഫ് ഇ ഏജന്റ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടായി കെ.ഇ. മോനിച്ചനെയും സെക്രട്ടറിയായി എം.എ.റിബിൻ ഷായെയും തിരഞ്ഞെടുത്തു
കോട്ടയം: സിഐടിയു നേതൃത്വത്തിലുള്ള കെഎസ്എഫ് ഇ ഏജന്റ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടായി കെ.ഇ. മോനിച്ചനെയും സെക്രട്ടറിയായി എം.എ.റിബിൻ ഷായെയും ട്രഷററായി എൻ.ശിവദാസൻ ചെട്ടിയാരെയും കോട്ടയത്ത് ചേർന്ന അഞ്ചാം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ഓം പിള്ള, ശ്രീകല (വൈസ് പ്രസിഡണ്ടുമാർ) ബിജു ഇ ജോസഫ്, പ്രീതി (ജോ.സെക്രട്ടറിമാർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ . പതിനേഴംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.കേരളത്തിന്റെ അഭിമാനമായ കെ.എസ്.എഫ്. ഇ യുടെ നെടുന്തൂണുകളായ ക്യാൻവാസിങ്ങ് – കളക്ഷൻ ഏജന്റുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.കാട്ടാക്കട ശശി നഗറിൽ (സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് ഹാൾ) നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എൻ.ശിവദാസൻ ചെട്ടിയാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ. സുനിൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.ഇ. മോനിച്ചൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.വി.മാത്തച്ചൻ, സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം.എസ്. പ്രമോദ്, ഗോൾഡ് അപ്രസൈഴ്സേസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം.എൻ.സുരേന്ദ്ര ബാബു,ഏജന്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.വി. ബേബിച്ചൻ, റ്റി.എം.വിലാസിനി എന്നിവർ സംസാരിച്ചു. ബിജു .ഇ.ജോസഫ് രക്തസാക്ഷി പ്രമേയവും കെ.ബി. മണികണ്ഡൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.