പൊൻകുന്നം ഇരുപതാം മൈലിൽ കിണറ്റിൽ വീണ യുവാവിനെ വിവരമറിതെത്തിയ
പൊൻകുന്നം: പൊൻകുന്നം ഇരുപതാം
മൈലിൽ കിണറ്റിൽ വീണ യുവാവിനെ
വിവരമറിതെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ലെ ഫയർമാൻ ബിനു സെബാസ്റ്റ്യൻ,പൊ oൻകുന്നം സിനിയർ സിവിൽ പോലീസ്
ഉദ്യോഗസ്ഥൻ ജയകുമാർ എന്നിവരുടെ
നേതൃത്വത്തിലുള്ള സംഘം സാഹസികമായി
രക്ഷപെടുത്തുകയായിരുന്നു
പൊൻകുന്നം 20-ാം മൈൽ കാരിവയലിൽ
ബോബി ജോസഫാ(35)ണ് വ്യാഴാഴ്ച
വൈകിട്ട് നാലരയോടെ വീടിനടുത്തുള്ള
കിണറ്റിൽ വീണത് .പരിക്കുകളില്ല.
മദ്യലഹരിയിലാണ് കിണറ്റിൽ വീണതെന്ന്
പറയപ്പെടുന്നു.