എരുമേലിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ വ്യാജ ഡോക്ടര്‍ പിടിയില്‍
എരുമേലിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ വ്യാജ ഡോക്ടര്‍ പിടിയില്‍
എരുമേലി: വ്യാജ ചികിത്സ നടത്തിയെന്ന പരാതിയില്‍ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി ബാപ്പി മണ്ഡല്‍ (27) ആണ് പിടിയിലായത്. അര്‍ശസ്, മൂലക്കുരു, ഫിസ്റ്റുല തുടങ്ങിയവ ഭേദമാക്കാമെന്ന് പറഞ്ഞാണ് ചികിത്സ നടത്തിയിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ചികിത്സ നടത്തുന്നതിന് ആവശ്യമായ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഇയാള്‍ കഴിഞ്ഞ ഒന്‍പത് മാസമായി എരുമേലി ബസ് സ്റ്റാന്റിന് സമീപം ചികിത്സ നടത്തി വരികയായിരുന്നു. കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി. എന്‍. ബാബുക്കുട്ടന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്. എച്ച്. ഒ. മനോജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്