കൂട്ടിക്കൽ റോഡിൽ ചെളിക്കുഴി പറത്താനം കവലയിൽ വീണ മെറ്റൽ നീക്കം ചെയ്തു
കൂട്ടിക്കൽ റോഡിൽ ചെളിക്കുഴി പറത്താനം കവലയിൽ വീണ മെറ്റൽ നീക്കം ചെയ്തു
മുണ്ടക്കയം: കൂട്ടിക്കൽ റോഡിൽ പറത്താനം കവലയിൽ റോഡിൽവീണ മെറ്റിൽ നീക്കംചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ഇളംകാട് വാഗമൺ റോഡ് നിർമ്മാണത്തിന് ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന പറത്താനം കവലയിൽ ടിപ്പർ ലോറിയിൽ നിന്നും മെറ്റൽ വീണത്. അതിവേഗതയിൽ എത്തിയ ടിപ്പർ ലോറിയിൽ നിന്നും കുറെയധികം മെറ്റിൽ റോഡിൽ വീണ്ടും ഇവർ അത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇതുവഴി വന്ന വാഹനങ്ങൾക്ക് എല്ലാം തന്നെ മെറ്റിൽ ഭീഷണിയായി. നിരവധി ബൈക്കുകളും അപകടത്തിൽപ്പെട്ടു. തുടർന്ന് മുണ്ടക്കയം പോലീസിൽ വിവരം അറിയിക്കുകയും പോലീസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും അയച്ച ജോലിക്കാർ മെറ്റിൽ നീക്കം ചെയ്യുകയായിരുന്നു. നെറ്റിൽ ഉയർത്തുന്ന അപകട ഭീഷണി സംബന്ധിച്ച് രാവിലെ ന്യൂസ് മുണ്ടക്കയം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു