മുണ്ടക്കയം കൂട്ടിക്കല്‍ ഇളംകാട് റോഡ് പേടിസ്വപ്‌നമാകുന്നു ബാലികേറാമലയായി പറത്താനം കവല
മുണ്ടക്കയം കൂട്ടിക്കല്‍ ഇളംകാട് റോഡ് പേടിസ്വപ്‌നമാകുന്നു
ബാലികേറാമലയായി പറത്താനം കവല
മുണ്ടക്കയം: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മുണ്ടക്കയം ഇളംകാട് വാഗമണ്‍ റോഡ് യാത്രികര്‍ക്ക് പേടി സ്വപ്‌നമാകുന്നു.ആറ് മാസത്തിലധികമായി പൊളിച്ചിട്ടിരിക്കുന്ന ചെളിക്കുഴി പറത്താനം കവലയില്‍ ഓരോ ദിവസവും നിരവധി അപകടങ്ങളളാണ് ഉണ്ടാകുന്നത്.ഇന്ന പുലര്‍ച്ചെ ഇവിടെ മെറ്റലുകള്‍ വിതറിയത് മൂലം നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആരാണ് മെറ്റലികള്‍വിതറിയതെന്ന് അറിവില്ല. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്.ഇരുചക്രവാഹനങ്ങള്‍കൂടാതെ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇവിടെ തെന്നി മാറുന്നുണ്ട്.
ഇരുചക്രവാഹനങ്ങളുള്‍പ്പടെയുള്ളവര്‍ക്ക് ഒരു പേടി സ്വപ്നമാണ് കൂട്ടിക്കല്‍ ഇളംകാട് റോഡ്. വര്‍ഷങ്ങളായി നിര്‍മ്മാണം നടക്കുന്ന മുണ്ടക്കയം ഇളംകാട് വാഗമണ്‍ റോഡിന്റെ കരാറുകാരന് പാതിരാത്രിയില്‍ വെളിപാടുണ്ടാകല്ലേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഓരോ നാട്ടുകാരനും കിടന്നുറങ്ങുന്നത്. ഇയാള്‍ക്ക് വെളിപാടുണ്ടാകുന്നതനുസരിച്ച് റോഡിന്റെ ഓരോ ഭാഗവും മാന്തിവെയ്ക്കും പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കില്ല…അവിടം പണിപൂര്‍ത്തിയാക്കാതെ തന്നെ തന്നെ അടുത്ത വെളിപാട് ഉണ്ടാകുമ്പോള്‍ അടുത്ത സ്ഥലം മാന്തും..ഈ നടപടികള്‍ എന്ന് തീരുമെന്ന് ആര്‍ക്കും പറയാനാവുന്നില്ല..റോഡ് നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുവാന്‍ പ്രസ്ഥാവനാ യുദ്ധം നടത്തിയ രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളെയും ഇതുവഴി കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു..ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ഭാഗമാണ്..പറത്താനം കവല ആറുമാസത്തിലധികമായി പൊളിച്ചിട്ടിരിക്കുന്നയിവിടെ ഇന്ന് ഇരുചക്രവാഹന യാത്രികന്‍ അപകടത്തില്‍പ്പെട്ടിരുന്നു