ബിവറേജിൽ നിന്നും മദ്യം വാങ്ങി യുവാക്കൾക്കൊപ്പം മദ്യപിച്ച യുവതി അക്രമാസക്തയായി. മദ്യലഹരിയിൽ യുവാക്കളെയും നാട്ടുകാരെയും എടുത്തിട്ടിടിച്ചു.
ഇടുക്കി: ബിവറേജിൽ നിന്നും മദ്യം വാങ്ങി യുവാക്കൾക്കൊപ്പം മദ്യപിച്ച യുവതി അക്രമാസക്തയായി. മദ്യലഹരിയിൽ യുവാക്കളെയും നാട്ടുകാരെയും എടുത്തിട്ടിടിച്ചു.കട്ടപ്പന തൂക്കുപാലം ബീവറേജസ് കോർപ്പറേഷനു സമീപത്തായിരുന്നു യുവതിയും യുവാക്കളും ഏറ്റുമുട്ടിയത്.
മദ്യലഹരിയിലായിരുന്ന യുവതി ഇവിടെ
മദ്യപിച്ചു കൊണ്ടു നിന്ന യുവാക്കളുമായി
കമ്പനി കൂടി അക്രമാസക്ത ആവുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന യുവാവുമായി
യുവതി ആദ്യം വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ യുവതി യുവാക്കളെആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ്
സ്ഥലത്തെത്തിയെങ്കിലും യുവതിയെ അടക്കി നിർത്താൻ കഴിഞ്ഞില്ല. തുടർന്ന്
യുവതിയുടെ വീട്ടുകാരെ പൊലീസ് വിവരം അറിയിക്കുകയായിരുന്നു.വനിത പൊലീസും, ജനപ്രതിനിധികളുംഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയിൽ കയറ്റി.അപ്പോഴേയ്ക്കും സ്ഥലത്തെത്തിയ വിട്ടുകാർയുവതിയെ അവിടെനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റി.